Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karunya Palliative

Wayanad

കാ​രു​ണ്യ പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

പു​ല്‍​പ്പ​ള്ളി: കാ​രു​ണ്യ പെ​യ്ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കി​ലേ​ക്ക് പു​തി​യ സേ​വ​ന സ​ന്ന​ദ്ധ​രെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി "കൂ​ടെ' വോ​ള​ണ്ടി​യ​ര്‍ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.


കാ​രു​ണ്യ ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ന്‍​സ​ര്‍, എ​ച്ച്‌​ഐ​വി, പാ​രാ​പ്ലീ​ജി​യ, കി​ഡ്‌​നി രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ ബാ​ധി​ച്ച​വ​ര്‍, പ്രാ​യ​ധി​ക്യം മൂ​ലം കി​ട​പ്പി​ലാ​യ​വ​ര്‍, മാ​റാ​രോ​ഗ​ങ്ങ​ളാ​ല്‍ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ നി​ര​വ​ധി രോ​ഗി​ക​ള്‍​ക്കാ​ണ് കാ​രു​ണ്യ നി​ല​വി​ല്‍ പ​രി​ച​ര​ണ​വും ആ​ശ്വാ​സ​വും എ​ത്തി​ക്കു​ന്ന​ത്.
ച​ട​ങ്ങി​ല്‍ ക്ലി​നി​ക് പ്ര​സി​ഡ​ന്‍റ് എ​ന്‍.​യു. ഇ​മ്മാ​നു​വ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​ബി​ഷ് യോ​ഹ​ന്നാ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഗീ​ത കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ഷി​നി ജോ​ര്‍​ജ്, ക്ലീ​നി​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​നോ​ജ് വ​ര്‍​ഗീ​സ്, റോ​യി തൈ​യ്യി​ല്‍, ട്ര​ഷ​റ​ര്‍ അ​ര്‍​ച്ച​ന സ​തീ​ഷ്, ഓ​മ​ന മോ​ഹ​ന​ന്‍, ബെ​ന്നി കു​റു​ന്പാ​ല​ക്കാ​ട്ട്, കെ.​ജി. സു​കു​മാ​ര​ന്‍, പാ​ലി​യേ​റ്റീ​വ് ന​ഴ്‌​സ് ബി​സി ഷി​നോ​ജ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up